Your Image Description Your Image Description

കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനവില്‍ ഉലഞ്ഞു പാക്കിസ്ഥാൻ ജനത.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില ലിറ്ററിന് 4.79 രൂപ വരെ കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ധനകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് പെട്രോളിയം മന്ത്രാലയം സമര്‍പ്പിക്കുന്ന നിര്‍ദേശത്തിന് പ്രധാനമന്ത്രി അംഗീകാരം നല്‍കുന്നതോടെ പുതിയ വില നിലവില്‍ വരും.

പെട്രോളിന് ലിറ്ററിന് 1.54 രൂപയും ഹൈ-സ്പീഡ് ഡീസലിന് 4.79 രൂപയും മണ്ണെണ്ണയ്ക്ക് 3.06 രൂപയും ലൈറ്റ് ഡീസലിന് 3.68 രൂപയും വര്‍ധിപ്പിക്കാനാണ് സാധ്യത. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 264.61 പാക്കിസ്ഥാന്‍ രൂപയാണ് വില. ഡീസലിന് 269.99 രൂപയുമാണ് വില.

 

Related Posts