Your Image Description Your Image Description

ദുബായ്: ഏഷ്യാ കപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഇന്ത്യ-പാകിസ്ഥാന്‍ മത്സര ടിക്കറ്റുകള്‍ ഇപ്പോഴും പൂര്‍ണമായും വിറ്റുപോയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സാധാരണയായി ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്‍പ്പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുപോകുകയാണ് പതിവ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും ആദ്യമായാണ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പ്പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുപോവുമെന്നായിരുന്നു സംഘാടകര്‍ കരുതിയിരുന്നത്.

ടിക്കറ്റുകളുടെ ഉയര്‍ന്ന വിലയും പാക്കേജുകളായി ടിക്കറ്റ് കൊടുക്കുന്നതുമാണ് ഇത്തവണ ടിക്കറ്റുകള്‍ വിറ്റുപോവാതിരിക്കാൻ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. Viagogo, Platinumlist വെബ്സൈറ്റുകള്‍ വഴിയാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുക.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള വിഐപി സ്യൂട്ട് ഈസ്റ്റ് ടിക്കറ്റിന് രണ്ടുപേര്‍ക്ക് 2,57,815 രൂപയാണ് ടിക്കറ്റ് നിരക്ക്. മികച്ച സീറ്റിംഗ്, അണ്‍ലിമിറ്റഡ് ഫുഡ്, ഡ്രിങ്ക്സ്, ലോഞ്ച് ആക്സസ്, പ്രൈവറ്റ് എന്‍ട്രി, പ്രത്യേകം റെസ്റ്റ് റൂമുകള്‍ എന്നിവയാണ് ഈ പ്രീമിയം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ലഭിക്കുക. റോയല്‍ ബോക്സ് ടിക്കറ്റിന് രണ്ട് പേര്‍ക്ക് 2,30,700 രൂപയും സ്കൈ ബോക്സ് ഈസ്റ്റ് ടിക്കറ്റിന് രണ്ടുപേര്‍ക്ക് 1,67,851 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍. പ്ലാറ്റിനം ടിക്കറ്റിന് 75,659 രൂപയും ഗ്രാന്‍ഡ് ലോഞ്ചിന് 41,153 രൂപയും ടിക്കറ്റിനായി മുടക്കണം.

Related Posts