Your Image Description Your Image Description

ജോധ്പുർ: ഭീകരർ മതം നോക്കിയാണ് ആളുകളെ കൊലപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്നാൽ, ഇന്ത്യൻ സൈനികർ ഭീകരരെ വധിക്കുന്നത് മതംനോക്കിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ ചെയ്തികൾ നോക്കിയാണ് സൈന്യം അവരെ വധിക്കുന്നതെന്നായിരുന്നു രാജസ്ഥാനിലെ ജോധ്പുരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ രാജ്നാഥ് സിങ് പറഞ്ഞത്.

പാകിസ്ഥാന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന ഉചിതമറുപടി നൽകിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിനൽകിയ സൈനിക നടപടിയിൽ ഭരണകൂടത്തെയും സൈന്യത്തെയും പിന്തുണച്ചതിന് അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നില്ല. എന്നാൽ, ഭീകരർ മതം തിരിച്ചറിഞ്ഞശേഷമാണ് ആളുകളെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു

Related Posts