Your Image Description Your Image Description

ന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പരിക്കേറ്റ സ്പിന്നർ ഷുഹൈബ് ബഷീറിനെ ഒഴിവാക്കിയാണ് ഇം​ഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബഷീറിന് പകരക്കാരനായി ലിയാം ഡോസണിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി.

അതേസമയം പരമ്പരയിൽ മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ ഇന്ത്യ രണ്ടിലും ഇം​ഗ്ലണ്ട് ഒന്നിലും വിജയിച്ചു. കുറച്ചുകാലമായി ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിലെ നിർണായക സാന്നിധ്യമാണ് ഷുഹൈബ് ബഷീർ. ഈ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി ബഷീർ ഇതുവരെ 10 വിക്കറ്റുകൾ നേടി. കഴിഞ്ഞ ദിവസം മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർ മുഹമ്മദ് സിറാജിന്റെ വിക്കറ്റ് വീഴ്ത്തി ബഷീറാണ് ഇം​ഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജൊഫ്ര ആർച്ചർ, ​ഗസ് ആറ്റ്കിൻസൺ, ജേക്കബ് ബെഥൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസ്, സാക്ക് ക്രാളി, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടങ്, ക്രിസ് വോക്സ്.

Related Posts