Your Image Description Your Image Description

ന്ത്യയില്‍ ടിക്‌ടോക്ക് തിരികെയെത്തിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് കേന്ദ്ര ഐടി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം എയര്‍ടെല്‍, വോഡാഫോണ്‍ ഉള്‍പ്പെടെയുള്ള ചില ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ ടിക്‌ടോക്ക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാനായതോടെ, ആപ്പ് ഇന്ത്യയില്‍ വീണ്ടും വരാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നു. എന്നാല്‍, അത് പൂര്‍ണമായും അഭ്യൂഹമാണെന്ന് കേന്ദ്രം വ്യക്തമാക്കി.

ദേശീയ സുരക്ഷാ ആശങ്കകള്‍ കാരണം 2020 ജൂണില്‍ ഇന്ത്യയില്‍ നിരോധിച്ച 59 ആപ്പുകളില്‍ ഒന്നായിരുന്നു ചൈനീസ് ഷോര്‍ട്ട്-വീഡിയോ ആപ്പായ ടിക്‌ടോക്ക്. തുടര്‍ന്ന് ആപ്പ് ആപ്പിളും ഗൂഗിളും അവരുടെ സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. 2021 ജനുവരിയോടെ നിരോധനം പൂര്‍ണമായും നിലവില്‍ വന്നു. 200 ദശലക്ഷത്തിലധികം ഉപയോക്താക്കളോടുകൂടി ഇന്ത്യയിലാണ് ടിക്‌ടോക്കിന്റെ ഏറ്റവും വലിയ വിപണി ഉണ്ടായിരുന്നത്.

2020ലെ സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് ഹെലോ, ക്യാപ്കട്ട് തുടങ്ങിയ മറ്റ് ബൈറ്റ്ഡാന്‍സ് ആപ്പുകളും നിരോധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബൈറ്റ്ഡാന്‍സ് ഇന്ത്യയിലെ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ റെസ്സോയും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു

Related Posts