Your Image Description Your Image Description

ന്ത്യയിലെ ദീപാവലി ആഘോഷങ്ങൾക്ക് സമ്മാനവുമായി ഓപ്പോ ഒരു പുത്തൻ ഫോണുമായി എത്തുന്നു. ഇന്ത്യക്കായി പ്രത്യേകം നിർമ്മിച്ചതാണിത്. ഇതിൻ്റെ ഡിസൈനിൽ ഒരു നവീനത നൽകുന്നുണ്ട്. ഒപ്പം ഇൻഡസ്ട്രിയിലെ ആദ്യത്തെ ഹീറ്റ്-സെൻസിറ്റീവ്, കളർ ചേഞ്ചിങ് കോട്ടിങ് കൂടെയുള്ള ഫോണാണിത്. ഫോണിന്റെ ബാക്ക് പാനലിൽ മണ്ഡല (Mandala) പാറ്റേൺ, മയിൽ (Peacock) രൂപങ്ങൾ, ദീപാവലി ദീപങ്ങളെ (Diyas) സൂചിപ്പിക്കുന്ന തീജ്വാല പോലുള്ള രൂപകൽപ്പനകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഫോണിലെ ഏറ്റവും എക്സ്ക്ലൂസീവായ അപ്​ഗ്രേഡ് ബാക് കവറിലാണ്. പിൻവശത്തെ കവർ ഒരു ക്യാൻവാസായിമാറ്റിയിട്ടുണ്ട്. പിന്നിലെ പാനലിൽ പരമ്പരാ​ഗതമായ ഒരു കലാപ്രകടനം കാണാം. നടുവിൽ മണ്ഡല ഡിസൈൻ. ഇത് ഒത്തൊരുമയുടേയും തുലനത്തിന്‍റെയും പ്രതീകമാണ്. കറുപ്പിലും സ്വർണ്ണ വർണ്ണത്തിലുമാണ് ഈ ഡിസൈൻ വരുന്നത്. കറുപ്പ് രാത്രിയെ സൂചിപ്പിക്കുമ്പോൾ സ്വർണ്ണ നിറം ഇരുട്ടിനെ ഭേദിച്ച് കത്തുന്ന ദീപങ്ങളെ സൂചിപ്പിക്കുന്നു.

അതേസമയം ഈ കളർ സ്കീം മനോ​ഹരമായി സമ്മേളിക്കുന്നത് ഓപ്പോയുടെ ഹീറ്റ്-സെൻസിറ്റീവ് കളർ ചേഞ്ചിങ് സാങ്കേതികവിദ്യയുമയാണ്. ഇതിനായി GlowShift Technology ആണ് ഉപയോ​ഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ താപനിലയ്ക്ക് അനുസരിച്ച് കറുപ്പിൽ നിന്നും സ്വർണ്ണ വർണ്ണത്തിലേക്ക് ഈ പാനൽ മാറും. തികച്ചും മാന്ത്രികമാണ് ഈ ഇഫക്റ്റ്. താപനില 28°C ആകുമ്പോൾ ഫോൺ കറുപ്പായിരിക്കും. 29–34°C വരെ താപനില മാറുമ്പോൾ നിറം മാറാൻ തുടങ്ങും. 35°Cമുകളിൽ താപനില എത്തുമ്പോൾ സമ്പൂർണ്ണമായും സ്വർണ്ണ നിറം കൈവരും. ഈ സാങ്കേതികവിദ്യ ആറ് വിദ​ഗ്ധമായ പ്രക്രിയകളിലൂടെയാണ് സാധ്യമായതെന്നാണ് ഓപ്പോ പറയുന്നത്. മൂന്ന് ലെയറുകൾ സൂപ്പർ ഇംപോസ് ചെയ്ത്, ഒൻപത് ലെയറുകളുടെ ലാമിനഷൻ വഴിയാണിത് ചെയ്തത്. താപനിലയ്ക്ക് അനുസരിച്ച് മാറുന്ന മെറ്റീരിയൽ മൈക്രോൺ ലെവൽ സൂക്ഷ്മതയിലാണ് നിർമ്മിച്ചിട്ടുള്ളത്.

Related Posts