Your Image Description Your Image Description

ന്റെ പുതിയ ചിത്രമായ ‘ഇഡ്ഡലി കടൈ’-യുടെ പേരിന് പിന്നിലെ പ്രചോദനം വെളിപ്പെടുത്തി നടൻ ധനുഷ്. ചെന്നൈയിൽ നടന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലാണ് അദ്ദേഹം കുട്ടിക്കാലത്തെ തന്റെ ഓർമ്മകൾ പങ്കുവെച്ചത്. എന്നാൽ ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് ധനുഷിന് നേരിടേണ്ടി വന്നത്.

കുട്ടിക്കാലത്ത് തനിക്ക് ഇഡ്ഡലി കഴിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും, അത് വാങ്ങാനുള്ള പണം കണ്ടെത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ധനുഷ് പറഞ്ഞു. “എല്ലാ ദിവസവും ഇഡ്ഡലി കഴിക്കണമെന്ന് എനിക്ക് വലിയ കൊതിയായിരുന്നു. പക്ഷേ അത് വാങ്ങാൻ കാശില്ലായിരുന്നു. അതുകൊണ്ട് അയൽപക്കങ്ങളിൽ നിന്ന് പൂക്കൾ ശേഖരിച്ച് വിൽക്കുമായിരുന്നു,” ധനുഷ് ഓർമ്മിച്ചു. “ഞാനും എന്റെ സഹോദരിയും ദിവസവും അതിരാവിലെ നാല് മണിക്ക് എഴുന്നേറ്റ് രണ്ട് മണിക്കൂറിലധികം പൂക്കൾ ശേഖരിക്കും. ഇത് വിൽക്കുമ്പോൾ ഞങ്ങൾക്ക് രണ്ട് രൂപയിൽ കൂടുതൽ കിട്ടും. ആ പണം ഉപയോഗിച്ച് അടുത്തുള്ള കടയിൽ നിന്ന് നാലോ അഞ്ചോ ഇഡ്ഡലി വാങ്ങും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇങ്ങനെ കഷ്ടപ്പെട്ട് നേടിയ പണം കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ലഭിച്ചിരുന്ന സന്തോഷവും രുചിയും ഇന്നത്തെ റെസ്റ്റോറന്റുകളിലെ ഭക്ഷണത്തിന് നൽകാൻ കഴിയില്ലെന്നും, ആ ഓർമ്മകൾ കാരണമാണ് തന്റെ പുതിയ ചിത്രത്തിന് ‘ഇഡ്ഡലി കടൈ’ എന്ന് പേരിട്ടതെന്നും ധനുഷ് പറഞ്ഞു.

ധനുഷിന്റെ ഈ വാക്കുകൾക്ക് പിന്നാലെ, പ്രശസ്ത സംവിധായകൻ കസ്തൂരിരാജയുടെ മകനായിരുന്നിട്ടും ഇത്രയധികം കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നോ എന്ന് ചോദിച്ച് പലരും രംഗത്തെത്തി. കുട്ടിക്കാലത്തെ ദാരിദ്ര്യം ധനുഷ് പറയുന്നത്, കസ്തൂരിരാജ അക്കാലത്ത് കുടുംബത്തിന് ആവശ്യമായ പണം നൽകാറുണ്ടായിരുന്നില്ലേ എന്ന സംശയങ്ങൾക്കും വഴി തുറന്നു. സിനിമയുടെ പ്രചാരണത്തിന് വേണ്ടി ധനുഷ് കള്ളം പറയുകയാണെന്നും ചിലർ ആരോപിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Related Posts