Your Image Description Your Image Description

ഇടുക്കി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ. സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ജില്ലാ നേതൃസംഗമത്തിൽ വെച്ച് പ്രതിനിധികൾ ആരോപിച്ചു. വിമർശനം കടുത്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ വേദി വിട്ടുപോയെങ്കിലും പിന്നീട് തിരികെ എത്തി

സംഘടന പ്രവർത്തനത്തിൽ രാഹുൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വിമർശനങ്ങളെ നേതൃത്വം അംഗീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു

Related Posts