Your Image Description Your Image Description

തൊടുപുഴ: രാജാക്കാട് മകൻ തലയ്ക്കടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി മധു(57) ആണ് മരിച്ചത്. ആഗസ്റ്റ് 14നാണ് മകൻ സുധിഷ് മധുവിനെ ക്രൂരമായി മർദിച്ചത്. മർദനത്തെ തുടർന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്.

മകൻ സുധിഷ് നിലവിൽ റിമാൻഡിലാണ്. ഉടുമ്പൻചോല പൊലീസാണ് സുധിഷിനെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ വീട്ടിലെത്തിയ സുധീഷ് ആദ്യം അമ്മയെ മർദിച്ചു. ഇത് തടയാൻ ശ്രമിച്ച മധുവിനെ മകൻ മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മധുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Related Posts