Your Image Description Your Image Description

കൊച്ചി: ഇടപ്പള്ളിയിൽ അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. കാറിലെത്തിയ മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ഇന്നലെ വൈകുനേരം കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം നടന്നത്. ഇരുവരെയും കാറിലുണ്ടായിരുന്ന സംഘം മിഠായി കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടികൾ അവ വാങ്ങാൻ കൂട്ടാക്കിയില്ല.

കൈയില്‍ പിടിച്ച് വലിച്ചതോടെ കുട്ടികള്‍ നിലവിളിക്കുകയും കുതറിയോടുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങിയത്. സംഭവത്തില്‍ എളമക്കര പോലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരുകയാണ്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts