Your Image Description Your Image Description

രോ മാസത്തെയും ബാങ്ക് അവധികൾ അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണ്. പണമിടപാടുകൾ, ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കൽ തുടങ്ങി വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കുകളെ ആശ്രയിക്കുന്നവർക്ക് അവധി ദിനങ്ങൾ അറിയാതിരുന്നാൽ ബാങ്കിൽ പോയി നിരാശരായി മടങ്ങേണ്ടി വരും. 2025 ജൂൺ മാസത്തിൽ ആകെ 12 ബാങ്ക് അവധി ദിനങ്ങളാണ് ഉള്ളതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ കലണ്ടർ വ്യക്തമാക്കുന്നു.

ജൂണിൽ, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെയും ഞായറാഴ്ചകളിലെയും സാധാരണ വാരാന്ത്യ അവധികൾക്ക് പുറമെ, ബക്രീദ്, രഥയാത്ര തുടങ്ങിയ ആഘോഷങ്ങളും ബാങ്ക് അവധികളായി വരുന്നുണ്ട്. അതിനാൽ, ഈ മാസം ബാങ്കുകളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നവർ അവധി ദിനങ്ങൾ പരിശോധിച്ച് യാത്രാസൗകര്യം ക്രമീകരിക്കേണ്ടത് പ്രധാനമാണ്.

ജൂണിലെ അവധി ദിനങ്ങൾ

 

ജൂൺ 1 ഞായറാഴ്ച

ജൂൺ 6 ബക്രീദ് കേരളത്തിൽ ബാങ്ക് അവധി

 

ജൂൺ 7 ബക്രീദ്

ജൂൺ 8 ഞായറാഴ്ച

ജൂൺ 11 രാജ സംക്രാന്തി

ജൂൺ 14 രണ്ടാം ശനിയാഴ്ച

ജൂൺ 15 ഞായറാഴ്ച

ജൂൺ 22 ഞായറാഴ്ച

ജൂൺ 27 രഥയാത്ര

ജൂൺ 28 നാലാമത്തെ ശനിയാഴ്ച

ജൂൺ 29 ഞായറാഴ്ച

ജൂൺ 30 റെംന നി (സമാധാന ദിനം)

Leave a Reply

Your email address will not be published. Required fields are marked *