Your Image Description Your Image Description

ശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. മെസേജിംഗ്, കോളിംഗ്, എഐ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഒരു പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇത്തവണ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് പുത്തന്‍ ഫീച്ചര്‍ എത്തുന്നുത്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലെ അറ്റ് എവരിവൺ (@everyone) മെൻഷനുകൾ മ്യൂട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അതിന്‍റെ ആൻഡ്രോയ്‌ഡ് ആപ്പിൽ പരീക്ഷിക്കുന്നുണ്ടെന്ന് വാട്‌സ്ആപ്പ് ഫീച്ചർ ട്രാക്കറായ വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. തിരക്കേറിയ ഗ്രൂപ്പുകളിൽ അംഗങ്ങൾ എല്ലാ അംഗങ്ങളെയും ഇടയ്ക്കിടെ ടാഗ് ചെയ്യുന്നതിനാൽ ഗ്രൂപ്പുകളിലെ മറ്റ് അറിയിപ്പുകൾ തടസപ്പെടുന്നത് കുറയ്ക്കാൻ ഈ ഓപ്ഷൻ സഹായിക്കും. മാത്രമല്ല, എവരിവണ്‍ മെന്‍ഷന്‍ ഓപ്ഷനൊരു ശല്യമായി തോന്നുന്നവര്‍ക്കും മ്യൂട്ട് സൗകര്യം ഗുണകരമാകും. ആൻഡ്രോയ്‌ഡിനുള്ള വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.25.27.1 ൽ ഈ പുതിയ സവിശേഷത പ്രത്യക്ഷപ്പെട്ടതായിട്ടാണ് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഉപയോക്താക്കൾക്ക് മെൻഷനുകൾ എളുപ്പത്തിൽ മ്യൂട്ട് ചെയ്യാൻ അനുവദിക്കുന്നു. കമ്പനി ഉടൻ തന്നെ ഈ പുതിയ ഫീച്ചർ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Posts