Your Image Description Your Image Description

ഷ്യാ കപ്പ് ട്വന്റി-20 ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ നേരിടാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യുഎഇയെ അനായാസം തോൽപ്പിച്ച ഇന്ത്യ, പാകിസ്ഥാനെതിരെയും മാറ്റങ്ങളൊന്നുമില്ലാതെയാകും ഇറങ്ങുക എന്ന സൂചനകളുണ്ടായിരുന്നു.

ടീമിൽ ഒരു സ്പെഷ്യലിസ്റ്റ് പേസർ മാത്രമുണ്ടായിരുന്ന ആദ്യ മത്സരത്തിൽ, ടി20 ടീമിലെ പ്രധാന താരമായ അർഷ്ദീപ് സിംഗിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ, പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ അർഷ്ദീപിനെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ മികച്ച ടി20 ബൗളറാണ് അർഷ്ദീപ് സിംഗെന്ന് അശ്വിൻ പറഞ്ഞു. “പ്ലെയിംഗ് ഇലവനിൽ അർഷ്ദീപ് ഒരു സ്ഥാനം അർഹിക്കുന്നുണ്ട്. ശുഭ്മാൻ ഗില്ലിനെ ഓപ്പണറായും സൂര്യകുമാർ യാദവിനെ നാലാം നമ്പറിലും ജസ്പ്രീത് ബുംറയെ ഒരു ബൗളറായും സ്ഥിരമാക്കാമെങ്കിൽ, എന്തുകൊണ്ട് ഇന്ത്യയുടെ മികച്ച ടി20 ബൗളറായ അർഷ്ദീപിനും ഒരു സ്ഥാനം കൊടുത്തുകൂടാ?, അശ്വിൻ ചോദിച്ചു.

ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരങ്ങളിലും നല്ല പ്രകടനം കാഴ്ചവെക്കുന്ന അർഷ്ദീപ് സിങ് ഇപ്പോൾ മികച്ച ഫോമിലാണ്. നഷ്ടമാകുന്ന ഒരു വർഷവും അവന് തിരിച്ച് കിട്ടില്ലെന്നും അശ്വിൻ പറഞ്ഞു. ബാറ്റ് ചെയ്യാനറിയില്ല എന്ന കാരണം പറഞ്ഞ് ഒരു കളിക്കാരനെയും അനാവശ്യമായി പുറത്തിരുത്തരുതെന്നും, കഴിവുണ്ടെങ്കിൽ അവസരം നൽകണം’, അശ്വിൻ പറഞ്ഞു.

Related Posts