Your Image Description Your Image Description

മെഴ്‌സിഡസ്-മേബാക്ക് ജിഎൽഎസ് 600 4മാറ്റിക് ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത്. ഡ്യുവൽ-ടോൺ കളർ സ്‍കീമിലുള്ള മെഴ്‌സിഡസ് എസ്‌യുവിയാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ജർമൻ ബ്രാൻഡിന്റെ ഏറ്റവും വില കൂടിയതും ആഡംബരപൂർണവുമായ എസ്‌യുവികളിലൊന്നാണിത്.

മെഴ്‌സിഡസ്-മേബാക്ക് GLS600-ന്റെ ഓൺ-റോഡ് വില മുംബൈയിൽ ഏകദേശം നാലുകോടി രൂപയിൽ കൂടുതൽ വരും. മസാജ് സീറ്റുകൾ, ഒന്നിലധികം സൺറൂഫുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവിംഗ് മോഡുകൾ, പിൻ സീറ്റ് ഇൻഫോടെയ്ൻമെന്റ്, ആംറെസ്റ്റിൽ ഷാംപെയ്ൻ ഗ്ലാസ് ഉള്ള റഫ്രിജറേറ്റർ തുടങ്ങി നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് ലഭിക്കും. ആകർഷകമായ റോഡ് സാന്നിധ്യം, ആഡംബരപൂർണ്ണമായ ഇന്റീരിയർ, 4.0 ലിറ്റർ വി8 പെട്രോൾ ശക്തമായ എഞ്ചിൻ എന്നിവയുമായാണ് ഇത് വരുന്നത്. ഒമ്പത് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ. ജിഎൽഎസ് 600 ഒരു പ്രത്യേക നൈറ്റ് സീരീസ് പതിപ്പിലും ലഭ്യമാണ്.

സഞ്ജയ് ദത്തിനെ കൂടാതെ, അജയ് ദേവ്ഗൺ, അർജുൻ കപൂർ, രൺവീർ സിംഗ്, ശിൽപ ഷെട്ടി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളും ഇത് സ്വന്തമാക്കിയിട്ടുണ്ട്. സഞ്ജയ് ദത്തിന്റെ കാർ ഡെലിവറിയുടെ ഫോട്ടോകളും വീഡിയോകളും മെഴ്‌സിഡസ് മെയ്‌ബാക്ക് ഇന്ത്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

Related Posts