Your Image Description Your Image Description

ജില്ലയിലെ സര്‍ക്കാർ, എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള കുട്ടികളെ മത്സരപരീക്ഷകളില്‍ പ്രാഗത്ഭ്യം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ സ്റ്റുഡന്‍സ് ഇന്നവേറ്റീവ് ഒളിമ്പ്യാഡ് പദ്ധതി ജില്ലാ ഭരണകൂടത്തിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും കേരളാ ബാങ്കിന്റെയും ചെന്നിത്തല നവോദയ വിദ്യാലയത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കുകയാണ്. മൂന്നുതലങ്ങളിലായി യു.പിയ്ക്കും, എച്ച്.എസിനും വെവ്വേറെ പരീക്ഷകള്‍ നടത്തി.  പരീക്ഷയുടെ റാങ്ക് ലിസ്റ്റ് എല്ലാ സ്‌കൂളുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യു. പി. വിഭാഗത്തില്‍ യഷ് രാജ്,  കാര്‍ത്തികപ്പള്ളി ഒന്നാം സ്ഥാനവും, ആദര്‍ശ് അബു, , കട്ടച്ചിറ, നവീന്‍ അന്റോ ഇമ്മാനുവല്‍
കടകരപ്പള്ളി എന്നിവര്‍ രണ്ടാം സ്ഥാനവും എസ്. കാശിനാഥ് മണ്ണാറശാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഭിനവ് കൃഷ്ണ,  പറവൂര്‍ ഒന്നാം സ്ഥാനവും, കാര്‍ത്തിക് അനീഷ്,   കരുമാടി രണ്ടാം സ്ഥാനവും  ജ്യോതിലക്ഷ്മി ശ്രീകുമാര്‍,  കരുമാടി മൂന്നാം സ്ഥാനവും നേടി.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും യു. പി. വിഭാഗത്തില്‍ നിന്നും ആദ്യ റാങ്കുകള്‍ നേടിയ 22 വിദ്യാര്‍ഥികള്‍ക്കും എച്ച്. എസ് വിഭാഗത്തില്‍ നിന്നും ആദ്യറാങ്കുകള്‍ ലഭിച്ച 27 വിദ്യാര്‍ഥികള്‍ക്കും ട്രോഫിയും, സര്‍ട്ടിഫിക്കറ്റും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 17 ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 

Related Posts