Your Image Description Your Image Description

വർഷങ്ങളായി തങ്ങൾ താമസിക്കുന്ന ഭൂമിയുടെ രേഖകൾ കൈവശം ഇല്ലാത്തതു മൂലം ദുരിതമനുഭവിച്ചുകൊണ്ടിരുന്ന ആലപ്പുഴ മണ്ഡലത്തിലെ കടൽ പുറംപോക്കിൽ താമസിക്കുന്ന 185 ഓളം വരുന്ന കുടുംബങ്ങൾ അനുഭവിക്കുന്ന തീഷ്ണമായ പ്രശ്നത്തിനാണ് പരിഹാരം ആകുന്നത്. പി.പി. ചിത്തരഞ്ജൻ എം.എൽ.എ യുടെ ഇടപെടൽ മൂലമാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്. എംഎൽഎ വിളിച്ചു ചേർത്ത റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായി. സർവ്വേയിൽ ഉൾപ്പെടുത്തപ്പെടാതെ പോയ ഭൂമി, തീര പരിപാലന നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ മൂലം വർഷങ്ങളായി വിവിധ സർക്കാർ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി നടന്നെങ്കിലും പ്രശ്നപരിഹാരമാവാതെ കിടന്നിരുന്ന വിഷയങ്ങൾക്കാണ് ഇപ്പോൾ പരിഹാരം ആകുന്നത്. കടൽ പുറമ്പോക്കിൽ താമസിക്കുന്നവരുടെ അടക്കം അപേക്ഷകളാണ് പരിഗണിക്കപ്പെടുന്നത്. മണ്ഡലത്തിലെ വില്ലേജുകളിൽ വിവിധ പ്രദേശങ്ങളിലായി മിച്ചഭൂമിയായിട്ടുള്ള സ്ഥലങ്ങൾഅടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്ന് എം.എൽ.എ. നിർദ്ദേശിച്ചു. ഇങ്ങനെ ലഭ്യമാകുന്ന ഭൂമി അപേക്ഷ നൽകിയിട്ടുള്ള ഭൂരഹിതർക്ക് നൽകേണ്ടതാണെന്നും നിർദ്ദേശിച്ചു. 2025 സെപ്റ്റംബർ 30 നുള്ളിൽ പട്ടയപ്രശ്നം പരിഹരിക്കുവാൻ യോഗത്തിൽ തീരുമാനമായി. പി.പി. ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഡി.സി ദിലീപ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സർവ്വേ ജയകുമാർ കെ., അമ്പലപ്പുഴ തഹസിൽദാർ എസ് അൻവർ, ചേർത്തല തഹസിൽദാർ എം.സി. അനുപമ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ലഭ്യക്കുന്നതിനായി റവന്യൂ മന്ത്രി കെ. രാജൻറെ ചേംബറിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എ യടക്കം പങ്കെടുത്ത് ഉദ്യോഗസ്ഥരുടെ പ്രത്യക യോഗം ചേരും.

Related Posts