Your Image Description Your Image Description

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് 20 അത്യാധുനിക ഡിഫിബ്രിലേറ്ററുകൾ സ്ഥാപിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.

അതേസമയം ജീവൻ രക്ഷിക്കുന്നതിനും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് ഈ നടപടി. പബ്ലിക് ഹെൽത്ത് സെക്ടറിന്റെ മേൽനോട്ടത്തിൽ, വിമാനത്താവളത്തിലെ 1, 4, 5 ടെർമിനലുകളിലും വിമാനത്താവളത്തിലെ ആരോഗ്യ കേന്ദ്രത്തിലും 20 എ.ഇ.ഡി. ഉപകരണങ്ങൾ സ്ഥാപിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു

Related Posts