Your Image Description Your Image Description

പത്തനംതിട്ട : ആരോഗ്യം ആനന്ദം 2.0 ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരായ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ നിർവഹിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിത കുമാരി അധ്യക്ഷയായി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുകയില വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരോഗ്യം ആനന്ദം 2.0 ഇന്ന് ആരംഭിക്കും.

ജില്ല, ബ്ലോക്ക്, തദ്ദേശസ്ഥാപനങ്ങളിൽ ഉദ്ഘാടനവും ബോധവൽക്കരണവും നടത്തും.പുകവലിക്കെതിരെ ബോധവൽക്കരണവും സ്‌ക്രീനിംഗും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസം, എക്‌സൈസ്, പോലീസ്, തൊഴിൽ വകുപ്പുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുരുഷൻമാരിൽ കൂടുതലായുള്ള വദന, വൻകുടൽ അർബുദം എന്നിവ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. പുകയിലയ്‌ക്കെതിരെ ബോധവൽക്കരണം, പുകയിലനിയന്ത്രണ നിയമം നടപ്പാക്കൽ, വദനാർബുദ സ്‌ക്രീനിംഗ്, വൻകുടൽ അർബുദ ബോധവൽക്കരണം, പുകയില രഹിത വിദ്യാലയങ്ങൾ, ടുബാക്കോ സെസേഷൻ ക്ലിനിക്കുകൾ എന്നിവ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടി നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts