Home » Blog » kerala Max » ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങ്; മൂന്ന് മക്കൾ പങ്കെടുത്തു, മൊജ്തബ ഖമനയി വിട്ടുനിന്നു
khamanaei-sons

തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതെ അദ്ദേഹത്തിന്റെ പിന്‍ഗാമിയും മകനുമായ മൊജ്തബ ഖമനയി. ഞായറാഴ്ച തെഹ്‌റാനില്‍ നടന്ന ചടങ്ങില്‍ അലി ഖമനയിയുടെ മറ്റ് മൂന്ന് ആണ്‍മക്കളും പങ്കെടുത്തു. ഇതോടെ മൊജ്തബയുടെ എവിടെയാണെന്നും ഏത് സാഹചര്യത്തിലാണെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമായി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പദവി ഏറ്റെടുത്ത ശേഷം മൊജ്തബ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

അതേസമയം സംസ്‌കാരചടങ്ങുകളുടെ ഏതെങ്കിലും ഘട്ടത്തില്‍ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെ തലവന്‍ അലി അക്ബര്‍ പോര്‍ജാംഷിദിയാന്‍ മുമ്പ് പ്രതികരിച്ചത്. മൊജ്തബയുടെ സാന്നിധ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കേണ്ടത് അദ്ദേഹത്തിന്റെ ഓഫീസാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.