
കൊച്ചി : സെപ്തംബര്‍ മാസത്തിലെ വാഹന വില്‍പ്പനയില്‍ ആഭ്യന്തര വിപണിയില്‍ 100 ശതമാനം വളര്‍ച്ച നേടി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആഭ്യന്തര വിപണിയില്‍ സെപ്തംബര്‍ മാസം 3300 യൂണിറ്റ് വിറ്റഴിച്ചു. 2025 ല്‍ ഇതേ കാലയളവില്‍ 1625 യൂണിറ്റാണ് വിറ്റത്.
ഇതേ കാലയളവില്‍ 6725 യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റി അയച്ചതോടെ, സെപ്തംബറിലെ മൊത്ത വില്‍പ്പന 10,025 ആയി. ടെക്ടണ്‍, മാഗ്നൈറ്റ്, ഗ്രാവൈറ്റ് എന്നീ വാഹനങ്ങള്‍ക്കുണ്ടായ ആവശ്യകതയും ഡീലര്‍നെറ്റ് വര്‍ക്കിന്റെ വികസനവും വില്‍പ്പനക്ക് ആക്കം കൂട്ടി.
