Your Image Description Your Image Description

സിനിമാപ്രേമികൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ ഇരുവരും കിഴക്കൻ ആഫ്രിക്കയിലെ സെയ്‌ഷെൽസിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ജ്യോതികയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഇരുവരും അവധി ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.

തങ്ങളുടെ യാത്രയിലെ ഏറ്റവും മനോഹര നിമിഷങ്ങളുടെ കൊളാഷ് ഉൾക്കൊള്ളുന്ന ഒരു വിഡിയോയാണ് ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. കൂടാതെ നിരവധി ആരാധകരും വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. സൂര്യ ജ്യോതിക ദമ്പതികളുടെ ആദ്യകാല ചിത്രമായ ‘കാക്ക കാക്ക’യിലെ ‘ഉയിരിൻ ഉയിരേ’ എന്ന ഗാനം വിഡിയോയിൽ ഉൾപ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *