Your Image Description Your Image Description

യർന്ന രക്തസമ്മർദ്ദം ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നമാണ്. ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയ ജീവന് ഭീഷണിയായ രോഗങ്ങളുടെ സാധ്യതയും വർധിച്ച് വരികയാണ്. ഇത്തരം പ്രശ്നങ്ങൾ തടയാൻ നേരത്തെയുള്ള കണ്ടെത്തലും നിരീക്ഷണവും നിർണായകമാണ്. എന്നാലിതാ ആപ്പിൾ വാച്ച് അതിനായി ഹൈപ്പർടെൻഷൻ മുന്നറിയിപ്പ് നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്.

നൂതന ഒപ്റ്റിക്കൽ ഹാർട്ട് സെൻസറും ഇന്റലിജന്റ് അൽഗോരിതങ്ങളും ഉപയോഗിച്ചാണ് ഹൈപ്പർടെൻഷൻ നോട്ടിഫിക്കേഷൻ സംവിധാനം പ്രവർത്തിക്കുന്നത്. 30 ദിവസത്തോളം ഹൃദയമിടിപ്പ് ഡാറ്റ തുടർച്ചയായി ശേഖരിച്ചു വിശകലനം ചെയ്ത ശേഷം, ഉയർന്ന രക്തസമ്മർദ്ദത്തിന്‍റെ സാധ്യത കണ്ടെത്തിയാൽ വാച്ചിലേക്ക് നേരിട്ട് മുന്നറിയിപ്പ് അയയ്ക്കും. രോഗനിർണയ ഉപകരണമല്ലെങ്കിലും, ആരോഗ്യപരമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്ന വിലപ്പെട്ട വിവരം ഇതിലൂടെ ലഭ്യമാകും.

ആപ്പിൾ വാച്ചിന്റെ പുതിയ ഹൈപ്പർടെൻഷൻ ഫീച്ചർ സീരീസ് 9, സീരീസ് 10, സീരീസ് 11 എന്നീ മോഡലുകളിലും, ഉയർന്ന നിലവാരമുള്ള അൾട്രാ 2, അൾട്രാ 3 മോഡലുകളിലും ലഭ്യമാകും. ഇതിന് റിസ്റ്റ് ഡിറ്റക്ഷൻ ഓണാക്കിയിരിക്കണം. ഉപയോക്താക്കൾ കുറഞ്ഞത് 22 വയസെങ്കിലും പ്രായമുള്ളവരായിരിക്കണം, ഗർഭിണികൾ ആയിരിക്കരുത്, കൂടാതെ മുമ്പ് രക്തസമ്മർദ്ദ സംബന്ധമായ രോഗനിർണയം ലഭിച്ചവരായിരിക്കരുത്. ഈ മാനദണ്ഡങ്ങൾ പാലിക്കുമ്പോഴാണ് കൃത്യമായ നിരീക്ഷണം സാധ്യമാകുമെന്ന് ആപ്പിൾ വ്യക്തമാക്കുന്നു.

ഹൈപ്പർടെൻഷൻ നോട്ടിഫിക്കേഷൻ എങ്ങനെ ആക്‌ടീവാക്കാം?

നിങ്ങളുടെ ഐഫോണിൽ ഹെൽത്ത് ആപ്പ് തുറക്കുക. പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്ത് ഹെൽത്ത് ചെക്ക്ലിസ്റ്റ് തിരഞ്ഞെടുക്കുക.

ഹൈപ്പർടെൻഷൻ നോട്ടിഫിക്കേഷൻസ് ഓപ്ഷൻ തിരഞ്ഞെടുക്കുക. പ്രായവും മെഡിക്കൽ ഹിസ്റ്ററിയും സ്ഥിരീകരിക്കുക.

ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരുക. നിരീക്ഷണം ആക്‌ടീവാക്കുക. പ്രവർത്തനക്ഷമമാക്കിയാൽ, വാച്ച് തുടർച്ചയായി ഹൃദയ ഡാറ്റ വിശകലനം ചെയ്ത് മുന്നറിയിപ്പുകൾ നൽകും.

 

 

Related Posts