Your Image Description Your Image Description

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ആനി. മൂന്ന് വർഷം മാത്രം ദൈർഘ്യമുള്ള കരിയറിൽ ആനി സമ്മാനിച്ചത് ഒരിക്കലും മറക്കാൻ സാധിക്കാത്ത ചില സിനിമകളായിരുന്നു. 1993 ൽ പുറത്തിറങ്ങിയ അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെയായിരുന്നു ആനിയുടെ അരങ്ങേറ്റം. പിന്നീട് മഴയെത്തും മുൻപേ, പാർവതി പരിണയം, രുദ്രാക്ഷം., പുതുക്കോട്ടയിലെ പുതുമണവാളൻ, സ്വപ്ന ലോകത്തെ ബാലഭാസ്‌കരൻ തുടങ്ങിയ സിനിമകളിലും ആനി അഭിനയിച്ചു.

ജീവിതത്തിൽ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി മിസിസ് ഷാജി കൈലാസ് ആയി മാറിയ ആനി ഇടക്ക് ബിസിനസ്സ്സിലേക്കും ചുവട് വച്ചിരുന്നു. ചെറുപ്പം മുതൽക്കേ ഭക്ഷണത്തോടും രുചി വൈവിധ്യങ്ങളോടും ഇഷ്ടം ഉണ്ടായിരുന്ന ആനിക്ക് ഭക്ഷണകലയിലെ ബാല പാഠങ്ങൾ പഠിപ്പിച്ചുനൽകിയത് ഷാജി കൈലാസിന്റെ അമ്മ ആയിരുന്നു. അമ്മ പകർന്നു നൽകിയ കൈപ്പുണ്യം ഇന്ന് മിക്ക ആളുകൾക്കും അടുക്കളയിലെ റെസിപ്പി ആയി മാറിയിട്ടുണ്ട്. കുക്കിങ് ഏറെ ഇഷ്ടമുള്ളതുകൊണ്ടാണ് ആനി റെസ്റ്ററന്റ് മേഖലയിലേക്ക് എത്തുന്നത്.

മൂത്തമകൻ ജഗൻ ബിബിഎ കംപ്ലീറ്റ് ചെയ്ത സമയത്താണ് ബിസിനസ് തുടങ്ങാൻ ഉള്ള ആശയവും തുടങ്ങിയത്. അങ്ങനെ ബിസിനസ് മേഖലയെ കുറിച്ച് കേട്ടുകേഴ്വി മാത്രമുള്ള ആനി തന്റെ ഇഷ്ട മേഖലയിലൂടെ ബിസിനസ് തുടങ്ങുന്നത്. ‘റിങ്‌സ് ബൈ ആനി’,എന്ന പേരിൽ ആനി തുടങ്ങിയ സംരഭം നേട്ടം ഉണ്ടാക്കിയെങ്കിലും തിരക്കുകൾ കാരണം തുടർന്നുപോകാൻ സാധിച്ചില്ല. ഇന്ന് അത് റെന്റിന് നല്കിയിരിക്കുകാണ് ആനി.

Related Posts