Your Image Description Your Image Description

ല്ല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രമാണ് ‘ലോക ചാപ്റ്റർ 1 : ചന്ദ്ര’. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡൊമിനിക് അരുൺ ആണ് ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ എന്ന ചിത്രമായാണ് ലോക എത്തിയത്.

ഡൊമിനിക് അരുണിനോടൊപ്പം ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് നടി ശാന്തി ബാലചന്ദ്രൻ ആണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം ‘തരംഗ’ത്തിലൂടെ മലയാളസിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചയാളാണ് ശാന്തി. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് ശേഷം അച്ഛനെയും അമ്മയെയും കുറിച്ചുള്ള വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ശാന്തി

ഞാൻ അവർക്കു സമ്മാനിച്ച അനേകം ഉത്കണ്ഠ നിറഞ്ഞ രാത്രികൾക്ക് പകരമായി, ‘ലോകഃ ‘ എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ അവർ അനുഭവിച്ച സന്തോഷവും ആശ്വാസവുമാണ് എന്റെ ഏറ്റവും വലിയ വിജയം. ഒരു മകൾക്ക് നൽകാവുന്ന ആത്മവിശ്വാസവും ഭദ്രതയും എനിക്ക് നിങ്ങൾ തന്നു. എനിക്ക് ചിറകുകളും വേരുകളും നൽകിയത് നിങ്ങളാണ് അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.” ശാന്തി പറയുന്നു.

അതേസമയം ഓക്സ്ഫഡ് സർവകലാശാലയിൽ വിഖ്യാതമായ ക്ലെറണ്ടൻ സ്കോളർഷിപ്പിന് അർഹയായി അന്ത്രപോളജി പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ശാന്തി അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. തന്റെ കലാ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ അച്ഛൻ സമൂഹമാധ്യമങ്ങലൂടെ പങ്കുവെച്ച കുറിപ്പുകളും ശാന്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്

Related Posts