Your Image Description Your Image Description

ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് ശിവഗിരി മഠം. അയ്യപ്പ സംഗമത്തെ കുറ്റം പറയാൻ ആർക്കും അവകാശമില്ലെന്നും സംഗമത്തെ രാഷ്ട്രീയ വത്കരിക്കരുതെന്നും മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.

അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം എന്തെന്ന് കേരളത്തിലെ പ്രബുദ്ധ ജനതക്ക് മനസ്സിലാവും. അന്നേ ദിവസം ശിവഗിരിയിൽ മറ്റ് ചടങ്ങുകൾ ഉള്ളതിനാൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ലെന്നും മഠാധിപതി സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു.

പരിപാടിക്കായുള്ള അന്തിമഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടികെഎ നായർ, മുൻ ചീഫ് സെക്രട്ടറി ഡോക്ടർ കെ ജയകുമാർ,മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഉൾപ്പെടെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ശബരിമല മാസ്റ്റർ പ്ലാൻ, സ്പിരിച്ചൽ ടൂറിസം ഗ്രൗണ്ട് മാനേജ്മെന്റ് എന്നിങ്ങനെയാണ് സെഷനുകൾ.

Related Posts