Your Image Description Your Image Description

കേരള ക്രിക്കറ്റില്‍ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഇന്നിംഗ്‌സുകളാണ് സഞ്ജു കളിച്ചത്. എന്നിട്ടും സഞ്ജു റണ്‍വേട്ടക്കാരില്‍ മൂന്നാം
സ്ഥാനത്തുണ്ട്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി 368 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും സഞ്ജു സ്വന്തമാക്കി. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നതിനാല്‍ സഞ്ജു ഫൈനലില്‍ കളിക്കുന്നില്ല. നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരവും സഞ്ജുവാണ്. അതും അഞ്ച് ഇന്നിംഗ്‌സില്‍ നിന്നും നേടിയത് 30 സിക്‌സുകള്‍. ഇക്കാര്യത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ സല്‍മാന്‍ നിസാര്‍ രണ്ടാം സ്ഥാനത്ത്. ആര് ഇന്നിംഗ്‌സില്‍ നിന്ന് സല്‍മാന്‍ നേടിയത് 28 സിക്‌സുകള്‍. സല്‍മാന് മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ സഞ്ജുവിനെ മറികടക്കാന്‍ സാധിക്കില്ല. എന്നാല്‍ മൂന്നാം മൂന്നാം സ്ഥാനത്തുള്ള വിഷ്ണു വിനോദിന് സാധിച്ചേക്കും.

അതേസമയം ഇന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ഫൈനലിന് ഇറങ്ങുമ്പോള്‍ നാല് സിക്‌സുകള്‍ കൂടി നേടില്‍ വിഷ്ണുവിന് ഒന്നാമതാവാം. ട്രിവാന്‍ഡ്രം റോയല്‍സിന്റെ കൃഷ്ണ പ്രസാദാണ് നാലാമത്. 10 മത്സരങ്ങളില്‍ നിന്ന് 26 സിക്‌സുകള്‍ അദ്ദേഹം നേടി. തൃശൂര്‍ ടൈറ്റന്‍സിന്റെ ആനന്ദ് കൃഷ്ണന്‍ (21 സിക്‌സുകള്‍) അഞ്ചാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാകാന്‍ റോയല്‍സിന്റെ കൃഷ്ണ പ്രസാദ്. ഫൈനല്‍ മത്സരം ഇന്ന് നടക്കാനിരിക്കെ കൃഷ്ണ പ്രസാദിനെ മറികടക്കാന്‍ ആര്‍ക്കും സാധിച്ചേക്കില്ല. 10 മത്സരങ്ങളില്‍ നിന്ന് 479 റണ്‍സാണ് കൃഷ്ണ പ്രസാദ് നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. പുറത്താവാതെ നേടിയ 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 26 സിക്‌സും 34 ഫോറുകളും ഇതിലുണ്ട്. 59.88 ശരാശരിയും 143.4 സ്‌ട്രൈക്ക് റേറ്റും കൃഷ്ണ പ്രസാദിനുണ്ട്. രണ്ടാം സ്ഥാനത്ത് തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാനാണ്. 11 മത്സരങ്ങളില്‍ 437 റണ്‍സാണ് ഇമ്രാന്‍ നേടിയത്.

Related Posts