അ​ൽ​ഐ​നി​ൽ വാഹനാപകടത്തിൽ മൂ​ന്ന്​ സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു

അ​ൽ​ഐ​നി​ൽ വാഹനാപകടത്തിൽ മൂ​ന്ന്​ സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു.പി​താ​വും മ​ക​ളും മ​ക​നു​മാ​ണ്​ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ൽ​ഐ​ൻ അ​ൽ റ​സീ​ന മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​സ​ബ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്വ​കാ​ര്യ റെ​സ്റ്റ്​ ഹൗ​സി​ൽ​നി​ന്ന്​ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച്​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്നു കു​ടും​ബം.

പി​താ​വും മൂ​ന്ന്​ ആ​ൺ​കു​ട്ടി​ക​ളും ഒ​രു പെ​ൺ​കു​ട്ടി​യും വീ​ട്ടു​ജോ​ലി​ക്കാ​ര​നും ഉ​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ്​ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ൽ റ​സീ​ന മേ​ഖ​ല​യി​ലെ മ​ൺ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം തെ​ന്നി​മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പി​താ​വും ഒ​രു മ​ക​നും മ​ക​ളും മ​രി​ച്ചു. പ​രി​ക്കേ​റ്റ്​ മ​റ്റു​ള്ള​വ​രെ പ്ര​ദേ​ശ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച അ​ൽ മാ​താ​വ പ​ള്ളി​യി​ലെ പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം ഖ​ബ​റ​ട​ക്കി.

More From Author

Leave a Reply

Your email address will not be published. Required fields are marked *