Your Image Description Your Image Description

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിലെ ‘അസ്രേല്‍’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന പാട്ടിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് മുരളി ഗോപിയാണ്. ഉഷാ ഉതുപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. എമ്പുരാന്‍ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ പേര് വെളിപ്പെടുത്തുന്ന ഗാനമാണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെയുള്ള സംസാരം. അഭ്യുഹങ്ങള്‍ ശരിയാണെങ്കില്‍ അസ്രേല്‍ എന്നാകും മൂന്നാം ഭാഗത്തിന്റെ പേര്.

എമ്പുരാൻ 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ടിക്കറ്റ് വില്‍പനയിലും എമ്പുരാൻ റെക്കോര്‍ഡിട്ടിരിക്കുകയാണ്. 120 മണിക്കൂറിനുള്ളില്‍ 30 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ എമ്പുരാന്റേതായി വിറ്റത്. മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്ത് ഒന്നാമതെത്തിയിട്ടുണ്ട്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. എമ്പുരാൻ മലയാള സിനിമയുടെ ഇൻഡസ്‍ട്രി ഹിറ്റായി മാറുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts