Your Image Description Your Image Description

കൊ​ച്ചി: ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യോ​ടു ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​ട്ട​യം മു​ണ്ട​ക്ക​യം സ്വ​ദേ​ശി അ​മ​ല്‍ മി​ര്‍​സ സ​ലിം(19) ആ​ണ് സൈ​ബ​ര്‍ പോ​ലീസ് അറസ്റ്റ് ചെയ്‌തത്‌.

ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ല്‍ ജോ​ലി ചെ​യ്യു​ന്ന മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യാ​യ 21 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.വ്യാ​ജ ഐ​ഡി നി​ര്‍​മി​ച്ച് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണു പ്ര​തി പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ പ്രൊ​ഫൈ​ലി​ല്‍ ​നി​ന്നു​ള്ള ഫോ​ട്ടോ ന​ഗ്‌​ന​യാ​ക്കി​ശേ​ഷം പെ​ണ്‍​കു​ട്ടി​ക്കു​ ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണു പെ​ണ്‍​കു​ട്ടി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. നേ​ര​ത്തെ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ജാ​മ്യ​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും അ​റ​സ്റ്റി​ലാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *