Your Image Description Your Image Description

ന്ത്യൻ യുവതാരം സർഫറാസ് ഖാനെ പിന്തുണച്ച് ക്രിസ് ഗെയ്ൽ രംഗത്ത്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിക്കാൻ സർഫറാസ് യോഗ്യനാണെന്ന് ഗെയ്ൽ പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യക്ക് വേണ്ടി അരങ്ങേറിയ സർഫറാസ് പക്ഷെ ന്യൂസസിലാൻഡിനെതിരെയുള്ള പരമ്പരക്ക് ശേഷം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. സർഫറാസ് ഇന്ത്യൻ ടീമിൽ കളിക്കണമെന്നും അദ്ദേഹത്തിന്റെ ഭാരത്തിന് മാറ്റങ്ങളൊന്നുമില്ലെന്നും ഗെയ്ൽ പറഞ്ഞു.

അവൻ ടെസ്റ്റ് ടീമിലുണ്ടാകണം. സ്‌ക്വാഡിലെങ്കിലും സർഫറാസ് എന്തായാലും ഉണ്ടാകണം. സ്വന്തം മണ്ണിൽ സെഞ്ച്വറി കുറിച്ചിട്ടും സ്‌ക്വാഡിൽ ഇല്ലാത്തത് മോശമാണ്. ഞാൻ രണ്ട് ദിവസം മുമ്പ് ഒരു പോസ്റ്റ് കണ്ടിരുന്നു. അവന്റെ ഭാരം എല്ലാം കുറഞ്ഞു. അവന്റെ ഭാരത്തിന് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. അവൻ ഓക്കെ ആണ് റൺസ് നേടാൻ അവന് സാധിക്കും,’ ഗെയിൽ പറഞ്ഞു.

ഇന്ത്യക്ക് ഒരുപാട് പ്രതിഭകളുണ്ടെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുള്ള അദ്ദേഹം ടീമിൽ 100 ശതമാനം സ്ഥാനം അർഹിക്കുന്നുണ്ടെന്നും ഗെയ്ൽ കൂട്ടിച്ചേർത്തു.

Related Posts