Your Image Description Your Image Description

കൊച്ചി: അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയതായും ലേക് ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷ് കേശവിൻ്റെ രക്തസമ്മർദം സാധാരണനിലയിലണെന്നും എന്നാൽ ഐസിയുവിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രാജേഷ് കേശവിന് വിദഗ്ധർ അടങ്ങുന്ന ഡോക്ടർമാരുടെ സംഘം ചികിത്സ തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. വൈകുന്നേരമാണ് പുതിയ മെഡിക്കൽ ബുള്ളറ്റിനുമായി ആശുപത്രി അധികൃതർ രംഗത്തെത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കേശവ് തളർന്നുവീണത്.

 

 

Related Posts