Your Image Description Your Image Description

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അവതാരകനും നടനുമായ രാജേഷ് കേശവന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതർ.

ആൻജിയോപ്ലാസ്റ്റിക്ക് രാജേഷിനെ വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ആശുപത്രി വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു. ന്യൂറോ വിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുവെന്നും ആശുപത്രി വിശദമാക്കി. നിലവിൽ അഡ്വാൻസ് ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ ഐസിയുവിലാണ് രാജേഷുള്ളത്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് രാജേഷ് കുഴഞ്ഞ് വീണത്. ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിനെയും ബാധിച്ചുവെന്ന നിരീക്ഷണത്തിലാണ് ഡോക്ടർമാരുള്ളത്.

ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിക്കിടയാണ് രാജേഷിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻതന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

.

Related Posts