Your Image Description Your Image Description

അല്ലു അർജുൻ-ആറ്റ്‌ലി ചിത്രമായ ‘AA22xA6’ അഭിനയിക്കാൻ സൂപ്പർ താരം ദീപികാ പദുകോൺ നൽകിയത് 100 ദിവസത്തെ ഡേറ്റ്. വലിയ ബജറ്റിലാണ് പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ സീക്വൻസുകളും വിഷ്വൽ ഇഫക്റ്റുകളും തയ്യാറാക്കാൻ അന്താരാഷ്ട്ര ടീമിനെ നിയമിച്ചിട്ടുണ്ടെന്നും വാർത്ത പുറത്തുവന്നു. അല്ലുവിനൊപ്പം, ദീപിക പദുക്കോൺ പ്രധാന വേഷത്തിൽ അഭിനയിക്കും. രശ്മിക മന്ദാന, ജാൻവി കപൂർ, മൃണാൽ താക്കൂർ എന്നിവരുൾപ്പെടെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്

ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി ‘ദി ഇന്റേൺ’ റീമേക്കിൽ നിന്ന് ദീപിക പിന്മാറിയിരുന്നു. ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ ദീപിക ആരംഭിച്ചതായും 2025 നവംബർ മാസത്തിൽ സെറ്റിലെത്തുമെന്നും പിങ്ക്‌വില്ല പറയുന്നു. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് അല്ലു അർജുൻ എത്തുന്നത്. അവതാറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചിത്രമൊരുങ്ങുന്നത്. 2026 സെപ്റ്റംബർ വരെ ചിത്രീകരണം തുടരും. 2027 ന്റെ അവസാന പകുതിയിൽ റിലീസ് ചെയ്യാനാണ് ടീം ലക്ഷ്യമിടുന്നത്

 

 

Related Posts