Your Image Description Your Image Description

ചെന്നൈ: ചെന്നൈയിലെ ജാഫർഖാൻപേട്ടിൽ അയൽവാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തിൽ 55കാരന് ദാരുണാന്ത്യം. നായയുടെ ആക്രമണത്തിൽ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പൂങ്കൊടിയുടെ വളർത്തുനായയാണ് കരുണാകരനെ ആക്രമിച്ചത്. നായയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയ്ക്കും കടിയേറ്റു. ഇവർ നിലവിൽ ചികിത്സയിലാണ്. ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെറ്ററിനറി ഉദ്യോഗസ്ഥർ പിറ്റ്ബുള്ളിനെ പിടികൂടിയിട്ടുണ്ട്.

വളരെ ക്രൂരമായ ആക്രമണമായിരുന്നു നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കരുണാകരന്റെ ജനനേന്ദ്രീയത്തിലടക്കം നായ കടിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നായയെ മാറ്റാൻ ഉടമയോട് നേരത്തെ ആവശ്യപ്പെട്ടിരുവെന്നും എന്നാൽ അത് അവർ കാര്യമാക്കിയില്ലെന്നും അയൽവാസികൾ പറഞ്ഞു.

അതേസമയം കഴിഞ്ഞ വർഷം, പാർക്കിൽ വെച്ച് ഒരു പെൺകുട്ടിയെ റോട്ട്‌വീലറുകൾ കടിച്ചുകൊന്നിരുന്നു. വളർത്തുനായ്ക്കളുടെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പൊതു ഇടങ്ങളിൽ ഇവയെ കൊണ്ടുവരുന്ന കാര്യങ്ങളിൽ ഉൾപ്പെടെയുള്ള കർശന നടപടികൾ ചെന്നൈ കോർപ്പറേഷൻ പരിഗണിക്കുന്നുണ്ട്.

Related Posts