Your Image Description Your Image Description

ജോലിയില്ലാത്തതിന്റെ പേരിൽ അമ്മായി നിരന്തരമായി പരിഹസിച്ചതിൽ പ്രകോപിതനായ യുവാവ് മൂന്ന് വയസ്സുള്ള അമ്മായിയുടെ മകനെ കൊലപ്പെടുത്തി മൃതദേഹം ട്രെയിനിന്റെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ചു.മുംബൈയിലെ ലോക്മാന്യ തിലക് ടെർമിനസിലേക്കുള്ള (എൽടിടി) കുശിനഗർ എക്സ്പ്രസ് ട്രെയിനിന്റെ ടോയ്‌ലറ്റിൽ കഴിഞ്ഞ ആഴ്ചയാണ് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ എൽടിടിയിൽ എത്തിയതിന് ശേഷം ക്ലീനിംഗ് ജോലിക്കെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. പ്രതി വികാസ് കുമാർ ഷായെ (30)യെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തതായി സൂറത്ത് പോലീസ് അറിയിച്ചു.

സൂറത്ത് നഗരത്തിലെ ഗണേഷ്പുര സ്വദേശിയായ വികാസ് കുമാർ ഷാ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ ജോലി ചെയ്ത് വികാസ്, ഈ വർഷം ഏപ്രിലിലാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. പിന്നീട് ജോലി അന്വേഷിച്ച് സൂറത്തിലെ അമ്മായിയുടെ വീട്ടിൽ താമസിച്ചു. എന്നാൽ ജോലി ലഭിക്കാത്തതിനാൽ ‘ജോലിയായില്ലേ’ എന്നുള്ള ചോദ്യം ചോദിച്ച് അമ്മായി നിരന്തരമായി പരിഹസിക്കുകയും മറ്റൊരു ജോലി കണ്ടെത്താൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഈ പരിഹാസങ്ങളിൽ മനംനൊന്താണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

മകനെ തട്ടിക്കൊണ്ടുപോയതിന് അമ്മായി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ, വികാസ് കുട്ടിയുമായി ട്രെയിനിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പിന്നീട് മൊബൈൽ ഫോൺ ട്രാക്ക് ചെയ്തതോടെയാണ് പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടിയത്.

 

 

 

Related Posts