Your Image Description Your Image Description

ഇടുക്കി : ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡുകള്‍ പൊതുവിപണി പരിശോധന കര്‍ശനമാക്കി.

ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പാക്കറ്റ് ഉല്‍പന്നങ്ങളിലെ എം.ആര്‍.പിയില്‍ വെട്ടിതിരുത്തലുകള്‍ വരുത്തിയതായി കണ്ടെത്തി.

ഇതിനെ തുടര്‍ന്ന് വെള്ളയാംകുടിയിലെ ഹോട്ടല്‍ ശരവണ ഭവന്‍,ഹോട്ടല്‍ മലബാര്‍ പാലസ് എന്നിവിടങ്ങളില്‍ നിയമ ലംഘനം നടത്തിയതിന് 5000 രൂപ വീതം പിഴ ഈടാക്കി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കുവാന്‍ കര്‍ശന നിര്‍ദേശം നല്‍കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts