Your Image Description Your Image Description

ഷ്യാ കപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് ചൈനാമാൻ സ്പിന്നറായ കുൽദീപ് യാദവ് കാഴ്ചവെക്കുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ വീഴ്ത്തി, ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് കുൽദീപ്.

ഇംഗ്ലണ്ടിനെതിരായ ഒരു പരമ്പരയിലുടനീളം ടീമിന്റെ ‘വാട്ടർ ബോയ്’ ആയി വെള്ളം എത്തിച്ചിരുന്ന സ്ഥാനത്തുനിന്നാണ് കുൽദീപ് ഇപ്പോൾ കളം നിറയുന്നത്. താരത്തിന്റെ ഈ തിരിച്ചുവരവും പ്രകടനവും ക്രിക്കറ്റ് ലോകത്തെ ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു.

ഇപ്പോഴിതാ, കുൽദീപിന്റെ ഈ കഠിനാധ്വാനത്തെയും മികച്ച ബൗളിങ്ങിനെയും പ്രശംസിച്ച് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ് രംഗത്തെത്തിയിരിക്കുകയാണ്. ‘ഏകദേശം 40-50 ദിവസത്തോളം ഗ്രൗണ്ടിൽ വെള്ളം കൊടുക്കുകയായിരുന്നു അവൻ്റെ ജോലി. ആ താരമാണ് ഇന്ന് ലോകോത്തര പ്രകടനം കാഴ്ചവെക്കുന്നത്’, കൈഫ് അഭിപ്രായപ്പെട്ടു.

‘കുൽദീപ് 40-50 ദിവസം വാട്ടർ ബോയ് ആയിട്ടാണ് ടീമിലുണ്ടായിരുന്നത്. എന്നാൽ അവസരം കിട്ടിയപ്പോൾ അതിനെ പരമാവധി മുതലാക്കുകയും ചെയ്തു. അവന് അവന്റെ ബൗളിങ്ങിൽ നല്ല കഴിവുണ്ട്. വേരിയേഷനുകൾ, ഭയമില്ലായ്മ, ലെഗ്‌സ്പിൻ, ഗൂഗ്ലി എല്ലാം അവന് എറിയാൻ സാധിക്കും. മിഡിൽ ഓവറുകളിൽ അവൻ തുറുപ്പ് ചീട്ടാണ്. അവസാന കളിയിൽ 169 റൺസ് ബംഗ്ലാദേശിന് വലിയ ടാർഗറ്റല്ലായിരുന്നു എന്നാൽ കുൽദീപ് മിഡിൽ ഓവറുകളിൽ വന്ന് മൂന്ന് വിക്കറ്റ് നേടി കളി തിരിച്ചുവിട്ടു,’ കൈഫ് പറഞ്ഞു.

Related Posts