Your Image Description Your Image Description

ന്ത്യന്‍ ഏകദിന ക്രിക്കറ്റിലെ സ്ഥിര സാന്നിധ്യമായ മധ്യനിര ബാറ്ററാണ് ശ്രേയസ് അയ്യര്‍. ഇപ്പോഴിതാ തന്റെ കരിയറിനെ തന്നെ ഭീഷണിപ്പെടുത്തിയ പരിക്കിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഏഷ്യാ കപ്പ് ടീമില്‍ ഇടം ലഭിച്ചിലെങ്കിലും ഇന്ത്യ എ ടീമിന്റെ നായകസ്ഥാനത്തേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.

2024-25 വര്‍ഷം ശ്രേയസിന് വെല്ലുവിളി നിറഞ്ഞാതായിരുന്നു. ബിസിസിഐയുമായുള്ള കരാര്‍ നഷ്ടപ്പെട്ട അദ്ദേഹം 2023 ലോകകപ്പിന് ശേഷം പരിക്ക് കാരണം പുറത്തായിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോള്‍ ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാത്തത് തന്നെ കരാര്‍ നഷ്ടപ്പെടുത്താന്‍ കാരണമായി.

“എന്റെ ഒരു കാല്‍ പൂര്‍ണമായും തളര്‍ന്നു. നാഡികളില്‍ പൊട്ടലുണ്ടായി. ഞാൻ അനുഭവിച്ച വേദന ആർക്കും മനസിലാകില്ല. നട്ടെല്ലിന് സര്‍ജറി കഴിഞ്ഞാല്‍ ഒരു വടി വെച്ച് മാനേജ് ചെയ്യാം. പക്ഷേ നാഡി പൊട്ടിയാല്‍ അതൊരു വലിയ അപകടമാണ്. വേദന എന്റെ ചെറുവിരലിലേക്കും വ്യാപിച്ചു,” ജിക്യു ഇന്ത്യയോട് നടത്തിയ അഭിമുഖത്തില്‍ ശ്രേയസ് അയ്യര്‍ വെളിപ്പെടുത്തി.

അതേസമയം, കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്തപ്പോള്‍ ടീമിന്റെ ടോപ് സ്‌കോററായിരുന്നു ശ്രേയസ് അയ്യര്‍. ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ച് 600-ല്‍ അധികം റണ്‍സ് നേടി പഞ്ചാബ് കിങ്സിനെ ഫൈനലില്‍ എത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചു. നിലവില്‍ ടീം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി അയ്യര്‍ ശക്തമായ പരിശ്രമത്തിലാണ്.

Related Posts