‘അതിശയകരമായ കാസ്റ്റിങ്’; ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് കിച്ച സുദീപ്

ശശികുമാറും സിമ്രാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൂറിസ്റ്റ് ഫാമിലി ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ച് സെലിബ്രിറ്റികളുടെ ഒരു നീണ്ടനിര തന്നെയാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ കന്നഡ താരം കിച്ച സുദീപയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹം അടുത്തിടെ സിനിമ കാണുകയും അഭിപ്രായം പങ്കുവെക്കുകയും ചെയ്തു.

‘സമീപകാലത്തെ ഏറ്റവും മികച്ച എഴുത്തും പ്രകടനവും. തീർച്ചയായും എന്നെ എന്റെ ഇരിപ്പിടത്തിൽ തന്നെ പിടിച്ചിരുത്തിയത് നാഴികക്കല്ലായ കഥപറച്ചിലാണ്’ എന്ന് അദ്ദേഹം സമൂഹമാധ്യ പോസ്റ്റിൽ എഴുതി. ‘ഓരോ കഥാപാത്രത്തിനും അതിന്റേതായ ഇടവുമുണ്ട്, ഓരോ കഥാപാത്രത്തെയും അഭിനേതാക്കൾ കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. അതിശയകരമായ കാസ്റ്റിങ്. സംഗീതവും മികച്ചത്. എന്റെ സുഹൃത്ത് അഭിഷാൻ ജീവിന്തിന് ആശംസകൾ, മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ’- കിച്ച കൂട്ടിച്ചേർത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *