Your Image Description Your Image Description

ൾട്രാവയലറ്റ് അവരുടെ ഇലക്ട്രിക് ബൈക്കുകൾക്കായി ഒരു പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് പുറത്തിറക്കി. ഈ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിൽ F77 മാക് 2, F77 സൂപ്പർസ്ട്രീറ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഉൾപ്പടെയുള്ള എല്ലാ മോഡലുകൾക്കും ബാലിസ്റ്റിക്+ റൈഡിംഗ് മോഡ് അപ​ഗ്രേഡ് ലഭിക്കും. പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിൽ പുതുക്കിയ ത്രോട്ടിൽ മാപ്പുമുണ്ട്. ജെൻ 3 പവർട്രെയിൻ ഫേംവയറുമായി പെയർ ചെയ്ത പുതിയ റൈഡിങ് മോഡ് മികച്ച പവർ-പാക്ക്ഡ് പെർഫോമൻസ് നൽകുന്നു.

അതേസമയം മികച്ച ടോർക്ക് ഡെലിവറിക്ക് വേണ്ടി പുതുക്കിയ ത്രോട്ടിൽ മാപ്പ് ആണ് ഈ അപഡേറ്റിൽ ലഭിക്കുന്നത്. F77 ഇലക്ട്രിക് വാഹനം സ്വന്തമാക്കിയ എല്ലാവർക്കും ഈ അപ്ഡേറ്റ് സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അപ്ഡേറ്റ് ഉണ്ടെങ്കിലും ഇലക്ട്രിക് ബൈക്കുകളുടെ വിലയിൽ വ്യത്യാസമൊന്നുമില്ല. 30 കിലോമീറ്ററിൽ താഴെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ടോർക്കായിരുന്നു അൾട്രാവയലറ്റ് F77 മാക് 2 ബൈക്കിൽ ഉണ്ടായിരുന്നത്.

അപ്ഡേറ്റിലൂടെ വാഹനത്തിന്റെ ഇനീഷ്യൽ ആക്സിലറേഷനിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതുക്കിയ ത്രോട്ടിൽ മാപ്പ് എന്ന അപ്ഡേറ്റ് അല്ലാതെ രണ്ട് സൂപ്പർ ബൈക്കുകളിലും ടെക്നിക്കലായി വ്യത്യാസങ്ങൾ ഒന്നുമില്ല. F77 മാക് 2-നും F77 സൂപ്പർസ്ട്രീറ്റിനും ഒരേ 7.1 kWh ബാറ്ററി പായ്ക്കാണുള്ളത്. ഇതിലൂടെ ഒറ്റ ചാർജിൽ 211 കിലോമീറ്റർ റേഞ്ചാണ് ലഭിക്കുക. രണ്ട് ഇലക്ട്രിക് വാഹനങ്ങളിലും 30 kW ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്. ഇത് മണിക്കൂറിൽ 155 കിലോമീറ്റർ വേഗത നൽകുന്നു.

Related Posts