Your Image Description Your Image Description

ങ്ങളുടെ ഫ്ലാഗ്ഷിപ്പ് ജിഎൽഎസ് എസ്‌യുവിയുടെ പുതിയ എഎംജി ലൈൻ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് മെഴ്‌സിഡീസ്-ബെൻസ് ഇന്ത്യ. ഈ പുതിയ വേരിയന്റ് 1.40 കോടി രൂപ എക്സ്-ഷോറൂം വിലയ്ക്ക് ജിഎൽഎസ് 450 എഎംജി ലൈനിലും 1.43 കോടി രൂപയ്ക്ക് ജിഎൽഎസ് 450d എഎംജി ലൈനിലും ലഭ്യമാണ്. ഇരു മോഡലുകളുടേയും സ്റ്റാൻഡേർഡ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 450 എഎംജി ലൈനിന് 3.0 ലക്ഷം രൂപ വില കൂടുതലാണ്. അതേസമയം 450d എഎംജി ലൈനിന് 1 ലക്ഷം രൂപ കൂടുതൽ വിലയാണുള്ളത്.

സ്‌പോർട്ടിയർ ഫ്രണ്ട്, റിയർ ഏപ്രണുകൾ, എഎംജി സൈഡ് സ്‌കർട്ടുകൾ, നൈറ്റ് പാക്കേജിനൊപ്പം ബ്ലാക്ക്-ഔട്ട് ഡീറ്റെയിലിംഗ്, 21 ഇഞ്ച് എഎംജി അലോയ് വീലുകൾ തുടങ്ങിയ എഎംജി-സ്പെക്ക് സ്റ്റൈലിംഗ് ഘടകങ്ങൾ ലഭിക്കുന്നതിനാൽ ഈ പതിപ്പ് ചുള്ളനാണ്. കാഴ്ച്ചയിലുള്ള മെച്ചപ്പെടുത്തലുകൾ പ്രകടമാക്കുവാനും കൂടുതൽ സൗന്ദര്യം വാഗ്ദാനം ചെയ്യുന്നതിനുമാണ് എഎംജി ലൈൻ അവതരിപ്പിച്ചിരിക്കുന്നത്.
ഇനി അകത്തേക്ക് നീങ്ങിയാൽ, ജിഎൽഎസ് എഎംജി ലൈനിൽ നാപ്പ ലെതറിൽ മൾട്ടിഫംഗ്ഷൻ സ്‌പോർട്‌സ് സ്റ്റിയറിംഗ് വീൽ, ബ്രഷ്ഡ് സ്റ്റെയിൻലെസ് സ്റ്റീലിൽ എഎംജി സ്‌പോർട്‌സ് പെഡലുകൾ, എഎംജി ബ്രാൻഡിംഗുള്ള ഫ്ലോർ മാറ്റുകൾ എന്നിവയാണ് പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്നത്.

നൈറ്റ് പാക്കേജിൽ റൂഫ് റെയിലുകളും ഗ്രിൽ ഇൻസേർട്ടുകളും ഉൾപ്പെടെയുള്ള ബ്ലാക്ക് എക്സ്റ്റീരിയർ എലമെന്റുകൾ കൂടി ചേർത്തിട്ടുണ്ട്. ഹൂഡിന് കീഴിൽ, ബ്രാൻഡിന്റെ 9 -സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്ന ആറ് സിലിണ്ടർ എഞ്ചിനുകളാണ് ഇരു പതിപ്പുകളിലും വരുന്നത്. പെട്രോൾ പവർ 450 പതിപ്പ് 375 ബിഎച്ച്പി പവറും 500 എൻഎം ടോർക്കും നൽകുന്നു. അതേസമയം ഡീസൽ 450d 362 ബിഎച്ച്പിയും കരുത്തും 750 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ടിനും 6.1 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. വാഹനത്തിന് ഇലക്ട്രോണിക്കലായി ലിമിറ്റ് ചെയ്തിരിക്കുന്നതിനാൽ മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗത.

Related Posts