Your Image Description Your Image Description

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച സിനിമ പുറത്തിറങ്ങി. ശാന്തനു ഗുപ്തയുടെ ‘ദി മോങ്ക് ഹു ബികം ചീഫ് മിനിസ്റ്റർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ച ‘അജയ്: ദി അൺടോൾഡ് സ്റ്റോറി ഓഫ് യോഗി’ എന്ന ചിത്രമാണ് പുറത്തിറങ്ങിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവചരിത്രമാണ് ഈ പുസ്തകം. യോഗി ആദിത്യനാഥായി ആനന്ദ് ജോഷിയും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ മഹന്ത് ആദിത്യനാഥായി പരേഷ് റാവലും അഭിനയിക്കുന്നു. ആഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള പ്രശ്നങ്ങൾ കാരണം റിലീസ് വൈകി. ഒടുവിൽ അക്ഷയ് കുമാറിന്റെയും അർഷാദ് വാർസിയുടെയും ജോളി എൽഎൽബി 3, അനുരാഗ് കശ്യപിന്റെ നിഷാഞ്ചി എന്നീ ചിത്രങ്ങൾക്കൊപ്പം പുറത്തിറങ്ങി.

 

Related Posts