Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം, മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിലെ അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് അങ്കണവാടി അധ്യാപിക അടിച്ചതാണെന്ന് കുട്ടി പറഞ്ഞത്. നിലവിൽ കുട്ടി തൈക്കാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ആശുപത്രി അധികൃതരാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിയിച്ചത്. സംഭവത്തിൽ അന്വേഷണവിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു. അതേസമയം, അധ്യാപിക കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും താൻ കുട്ടിയെ അടിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Related Posts