Your Image Description Your Image Description

ബോളിവുഡിൽ ഒരുപാട് ആരാധകരുള്ള നടിയാണ് കൃതി സനോൺ. ഇപ്പോഴിതാ സിനിമയിൽ അസമത്വങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് നടി. യുണൈറ്റഡ് നേഷൻ പോപ്പുലേഷൻ ഫണ്ട് ലിംഗസമത്വത്തിനായുള്ള ഇന്ത്യയുടെ ഓണററി അംബാസഡറായി പ്രഖ്യാപിച്ച വേദിയിലാണ് നടി അനുഭവം പങ്കുവെച്ചത്.

നായികയെ വിളിച്ച് വരുത്തി നായകൻ വരുന്നതുവരെ കാത്തിരിപ്പിക്കുന്ന ശീലമുണ്ടെന്ന് കൃതി പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന് പറയേണ്ടി വന്നിട്ടുണ്ടെന്നും കൃതി കൂട്ടിച്ചേർത്തു. ‘ഇഷ്ടമുള്ളതെന്തും ചെയ്യാനും സ്വപ്നം കാണുന്നതിനൊപ്പം പോകാനുമായിരുന്നു ഞങ്ങളെ പഠിപ്പിച്ചത്. കുട്ടിക്കാലം വേർതിരിവുകളിൽ നിന്ന് മുക്തമായിരുന്നുവെങ്കിലും സിനിമാ മേഖലയിലെത്തിയപ്പോൾ ചില അസമത്വങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എപ്പോഴുമല്ലെങ്കിലും സഹനടന് മികച്ച കാറോ മുറിയോ ലഭിക്കും. ചിലപ്പോൾ അസിസ്റ്റൻ്റ് ഡയറക്ടർമാർ പോലും നായികയെ ആദ്യം വിളിച്ച് നായകനായി കാത്തിരുത്തുന്ന ഒരു ശീലമുണ്ട്‘, കൃതി പറഞ്ഞു.

Related Posts