Home » Blog » Business » സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി
11
കൊച്ചി: തീയേറ്ററുകളിലേത് പോലുള്ള ശബ്ദാനുഭവം വീടുകളിൽ ലഭ്യമാക്കുന്നതിനായി ഫ്ലാഗ്ഷിപ്പ് മോഡലായ ബ്രാവിയ തീയേറ്റർ ട്രിയോ, ബ്രാവിയ തീയേറ്റർ ബാർ 7, ബ്രാവിയ തീയേറ്റർ ബാർ 5, ബ്രാവിയ തീയേറ്റർ സബ് 9, ബ്രാവിയ തീയേറ്റർ സബ് 8, ബ്രാവിയ തീയേറ്റർ റിയർ സ്പീക്കറുകളായ റിയർ 9, റിയർ 8 എന്നിവ പുതുതായി അവതരിപ്പിച്ച് സോണി ഇന്ത്യ.
പ്രീമിയം ഹോം എൻറർടൈൻമെന്റ് മേഖലയിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ മാറുന്ന താല്പര്യങ്ങൾ മുൻനിർത്തിയാണ് മികച്ച ബാസും  സറൗണ്ട് സൗണ്ടുമുള്ള ഈ ശ്രേണി ഒരുക്കിയിരിക്കുന്നത്. സോണിയുടെ അത്യാധുനിക 360 സ്പേഷ്യൽ സൗണ്ട് മാപ്പിംഗ്, ഡോൾബി അറ്റ്‌മോസ്, ഡി.ടി.എസ്. സാങ്കേതികവിദ്യകളും ഇതിലുണ്ട്.
വലിയ സ്ക്രീൻ ടെലിവിഷനുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പ്രീമിയം വയർലെസ് ഹോം തീയേറ്റർ സിസ്റ്റമാണ് ബ്രാവിയ തീയേറ്റർ ട്രിയോ. മറ്റ് സബ്‌വൂഫറുകളുമായി കണക്ട് ചെയ്യുമ്പോൾ ഇതിന് 24 ഫാൻറം സ്പീക്കറുകൾ വരെ സൃഷ്ടിക്കാൻ സാധിക്കും. ഒൻപത് സ്പീക്കർ യൂണിറ്റുകളോടെ എത്തുന്ന ‘ബാർ 7’ മികച്ച സൗണ്ട് ഫീൽഡ് ഒപ്റ്റിമൈസേഷൻ നൽകുന്നു. വയർലെസ് സബ്‌വൂഫറോട് കൂടിയ ‘ബാർ 5’ വ്യക്തമായ സംഭാഷണങ്ങൾ കേൾക്കാൻ സഹായിക്കുന്ന വോയ്‌സ് സൂം 3 ഫീച്ചറുള്ളതാണ്. തീയേറ്റർ ക്വാളിറ്റി നൽകുന്ന സൂപ്പർ ഡീപ്പ് ബാസ്സ് സബ്‌വൂഫറുകളായ  സബ് 9-ൽ മികച്ച 600ഡബ്ല്യു ആംപ്ലിഫയറും, സബ് 8-ൽ 300ഡബ്ല്യു ആംപ്ലിഫയറുമുണ്ട്.
സൗണ്ട് ബാറുകളുടെ സഹായമില്ലാതെ തന്നെ ബ്രാവിയ ടെലിവിഷനുകളിലേക്ക് സബ്‌വൂഫറുകളും റിയർ സ്പീക്കറുകളും നേരിട്ട് കണക്ട് ചെയ്യാൻ സഹായിക്കുന്ന സവിശേഷ ഫീച്ചറാണ് ബ്രാവിയ ഡയറക്ട് കണക്ട്. പുതിയ ബ്രാവിയ തീയേറ്റർ ഉൽപ്പന്നങ്ങൾ സോണി സെൻററുകൾ, സോണി എക്സ്ക്ലൂസീവ് സ്റ്റോറുകൾ, ആമസോൺ, മറ്റ് പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ലഭ്യമാകും.
ബ്രാവിയ തീയേറ്റർ ട്രിയോ ഫ്ലാഗ്ഷിപ്പ് മോഡലിൻറെ എം.ആർ.പി. വില 2,39,990 രൂപയാണെങ്കിലും ഉപഭോക്താക്കൾക്ക് ഇത് 1,69,990 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ജൂലൈ 1 മുതൽ ഈ പ്രീമിയം സിസ്റ്റം വിപണിയിൽ ലഭ്യമായിത്തുടങ്ങും.