Your Image Description Your Image Description

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങൾ നേരിടുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി.രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്ന കാര്യത്തിൽ  ആകാംക്ഷ നിലനിൽക്കേയാണ് സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിട്ടപ്പോള്‍ സഭയിലെത്തിയത്. പാർട്ടിയെ വെല്ലുവിളിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയത്.

പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക. സഭ സമ്മേളനം തുടങ്ങിയ 9 മണിവരെ രാഹുൽ എത്തിയേക്കുമെന്ന സൂചന മാത്രമാണ് പുറത്തുവന്നത്. രാഹുലിന്‍റെ സ്റ്റാഫ് സഭയിലെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്.

Related Posts