Home » Blog » Kerala » സറണ്ടര്‍: സ്‌കോഡയും റിഷഭും കൈകോര്‍ത്ത് പ്രചരണ വീഡിയോ
2

കൊച്ചി: പുതിയ കോഡിയാഖ് ആര്‍എസിന്റെ അവതരണത്തോടനുബന്ധിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യയും സിതാര്‍ മാന്ത്രികന്‍ റിഷഭ് റിഖിറാം ശര്‍മ്മയും കൈകോര്‍ക്കുന്നു. കോഡിയാഖ് ആര്‍എസിന്റെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ സറണ്ടര്‍ എന്ന വീഡിയോയിലാണ് സ്‌കോഡയും റിഷഭും കൈകോര്‍ത്തത്.

സ്‌കോഡയുടെ പ്രകടന ദൃശ്യങ്ങളും റിഷഭിന്റെ സിതാര്‍ സംഗീതവും ഇഴചേര്‍ന്നുള്ള, ഡ്രൈവിങ്ങിന്റേയും സംഗീതത്തിന്റേയും മാസ്റ്റര്‍ക്ലാസായ പ്രചരണ വീഡിയോ പരമ്പരാഗത വാഹന ലോഞ്ച് പ്രചരണനിയമങ്ങളെ തകര്‍ക്കുന്നു.  സ്‌കോഡ ഓട്ടോ മുമ്പ് അവതരിപ്പിച്ച ഒക്ടേവിയ ആര്‍എസ് പ്രചരണ വീഡിയോ വൈറല്‍ വിജയം ആയിരുന്നു. ഈ വീഡിയോയിലും റിഷഭ് സ്‌കോഡയുമായി സഹകരിച്ചിരുന്നു.

എല്ലാവിധ ഭൂപ്രദേശങ്ങളുടെമേലും മേധാവിത്വം പുലര്‍ത്തി മുന്നേറുന്ന കോഡിയോഖ് ആര്‍എസിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം റിഷഭ് തന്റെ പുതുതലമുറ ഇലക്ട്രിക് സിത്താറായ സിത്താരയിലൂടെ അദ്ദേഹത്തിന്റെ പ്രശസ്തമായ ബേണിങ് ഗാട്ട് എന്ന സംഗീതശില്‍പത്തിനും ജീവന്‍ നല്‍കുന്നു.

വാഹനത്തിന്റെ പരസ്യത്തെ ദൃശ്യ, സംഗീത കലാരൂപമാക്കി മാറ്റുന്ന സിനിമാറ്റിക് മെഡിറ്റേഷനാണ് സറണ്ടര്‍ എന്ന പ്രചരണചിത്രം. ഇന്ത്യയിലെ ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെ ഒഴുകി നീങ്ങി നഗര വീഥികളിലെത്തുന്ന കോഡിയാഖ് ആര്‍എസിനൊപ്പം റിഷഭും അദ്ദേഹത്തിന്റെ സംഗീതവും യാത്ര ചെയ്യുന്നു.

ഇന്ത്യയില്‍ ആര്‍എസ് ബാഡ്ജ് വഹിക്കുന്ന ആദ്യ സ്‌കോഡ എസ് യു വി ആണ് കോഡിയാഖ് ആര്‍എസ്. 1975-ല്‍ സ്‌കോഡ 130 ആര്‍എസില്‍നിന്നാണ് ആര്‍എസ് ബാഡ്ജിന്റെ ചരിത്രം ആരംഭിക്കുന്നത്. 1977-ലെ റാലി മോണ്ടി കാര്‍ലോയില്‍ പോഡിയം ഫിനിഷ് ചെയ്ത സ്‌കോഡ 130 ആര്‍എസ് യൂറോപ്യന്‍ ടൂറിങ് കാര്‍ ചാമ്പ്യഷിപ്പുകളിലും മേധാവിത്വം പുലര്‍ത്തിയിരുന്നു.

റേസിങ് ട്രാക്കില്‍നിന്നും പൊതുനിരത്തിലേക്ക് ആദ്യമായി ആര്‍ എസ് എത്തിയത് 2000-ല്‍ ഒക്ടേവിയയിലൂടെയാണ്. 2004-ല്‍ അത് ഇന്ത്യയിലുമെത്തി. നാലാം തലമുറ ഒക്ടേവിയ ആര്‍എസ് 2025-ല്‍ വിപണിയിലെത്തി. ഇപ്പോള്‍ ആര്‍എസിന്റെ പൈതൃകം കോഡിയാഖ് ആര്‍എസിലൂടെ തുടരുന്നു.

സ്‌കോഡ കോഡിയാഖ് ആര്‍എസിലൂടെ ആധുനിക 4X4 ശേഷിയും അത്യാഢംബരവും  50 വര്‍ഷത്തെ ട്രാക്കിലൂടെ ഉരുത്തിരിഞ്ഞ ആര്‍എസ് എഞ്ചിനീയറിങ്ങും 125 വര്‍ഷത്തെ മോട്ടോര്‍സ്‌പോര്‍ട്ട് മേധാവിത്വവുമായും ഇഴുകിച്ചേരുന്നു.