Your Image Description Your Image Description

സമൂഹമാധ്യമങ്ങളിലൂടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർക്കാരിൻ്റെ മരണാന്തര അവയവ ദാന ഏജൻസിയെ വിമർശിച്ച ഡോക്ടർക്ക് മെമ്മോ നൽകി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളാണ് മെമ്മോ നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ മോഹൻ ദാസിനാണ് മെമ്മോ നൽകിയത്.

സർക്കാരിൻ്റെ മരണാന്തര അവയവ ദാന ഏജൻസിയായ കെ സോട്ടോ പൂർണ പരാജയം എന്നായിരുന്നു ഡോക്ടറുടെ വിമർശനം. സംഭവം വിവാദമായതിന് പിന്നാലെ വകുപ്പ് മേധാവി ക്ഷമാപണം നടത്തി. സമൂഹമാധ്യമങ്ങളിൽ പ്രതികരണം നടത്തിയില്ലെന്ന് മെമ്മോയ്ക്ക് വകുപ്പ് മേധാവി മറുപടി നൽകി.

Related Posts