
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സംസ്കൃതദിനാചരണത്തോടനുബന്ധിച്ചു
സമാപന സമ്മേളനം വൈസ് ചാൻസലർ പ്രൊഫ. സിസ തോമസ് ഉദ്ഘാടനം ചെയ്യും. ഉജ്ജയിനിയിലെ മഹർഷി പാണിനി സംസ്കൃത് ഏവം വേദിക് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സി. ജി. വിജയകുമാർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. സംസ്കൃതദിനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടക്കും.
