Home » Blog » Kerala » സംസ്കൃത സർവകലാശാലയില്‍ പ്രൊജക്ട് ഫെലോ
17

കേന്ദ്ര സംസ്കൃത സർവകലാശാലയുടെ അഷ്ടാദശി പദ്ധതികളുടെ ഭാഗമായി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രൊജക്ട് ഫെലോയുടെ ഒരു ഒഴിവിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും സംസ്കൃത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, മാനുസ്ക്രിപ്റ്റോളജിയിലുള്ള പ്രാവീണ്യം എന്നിവ അഭികാമ്യ യോഗ്യതകളാണ്. പ്രായപരിധിയില്ല.

യുജിസി യോഗ്യത നേടിയവര്‍ക്ക് യുജിസി അംഗീകൃത പ്രതിമാസ വേതനം ലഭിക്കും. യുജിസി യോഗ്യത ഇല്ലാത്തവര്‍ക്ക് പ്രതിമാസം 16,000/- രൂപ ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 14 ന് രാവിലെ 10.30ന് സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ എത്തിച്ചേരണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *